ഫർവാനിയ: മാനവകുലത്തെ വിസ്മയാവഹമായ വിധം മാറ്റിമറിച്ച ദൈവിക ഗ്രന്ഥമായ പരിശുദ്ധ ഖുർആനിന്റെ സന്ദേശം വിളിച്ചോതി ദ്വൈഹി പാലസിൽ സംഘടിപ്പിച്ച ഫർവാനിയ സോൺ ആറാം എഡിഷൻ തർതീലിൽ ടൗൺ സെക്ടർ ജേതാക്കളായി. ഖൈത്താൻ സെക്ടർ രണ്ടാം സ്ഥാനവും നാദി സെക്ടർ മൂന്നാം സ്ഥാനവും നേടി.
/sathyam/media/post_attachments/qo4GaUOVzrPXMaZkW3dV.jpg)
പ്രവാസി യുവാക്കളും വിദ്യാർത്ഥികളും പങ്കെടുത്ത മത്സര പരിപാടി സ്വാഗതസംഘം ചെയർമാൻ ഷൗകത്തലിയുടെ അദ്ധ്യക്ഷതയിൽ ആർ എസ് സി കുവൈത്ത് ചെയർമാൻ ഹാരിസ് പുറത്തീൽ ഉദ്ഘാടനം ചെയ്തു.
രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ എക്സിക്യുട്ടീവ് ഷിഹാബ് വാണിയന്നൂർ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. സാജിദ് നരിക്കുനി, സഫ്വാൻ, ഫർഷാദ്, ബാസിത്, ശാനിദ്, നൗഫൽ തുടങ്ങിയവർ സംസാരിച്ചു. സോൺ തല വിജയികൾ ഏപ്രിൽ 14 നടക്കുന്ന കുവൈത്ത് നാഷ്നൽ തർതീലിൽ മത്സരിക്കും.