Advertisment

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി: കുവൈറ്റിൽ പ്രതിഷേധ സംഗമം നടന്നു

New Update

കുവൈറ്റ്: സൂറത്ത് കോടതിയുടെ വിധിയെ മറയാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ധൃതിപിടിച്ച് അയോഗ്യനാക്കിയ നടപടിയിൽ കുവൈറ്റിൽ പ്രതിപക്ഷ പാർട്ടി പോഷക സംഘടനകളുടെ കൂട്ടായ്മയിൽ പ്രതിഷേധ സംഗമം നടന്നു.

Advertisment

ഒഐസിസി , കെഎംസിസി , കല കുവൈറ്റ് , പ്രവാസി കേരളം കോൺഗ്രസ് , പ്രവാസി വെൽഫെയർ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് അബ്ബാസിയ കെഎംസിസി ഓഡിറ്റോറിയത്തിൽ പ്രതിഷേധമിരമ്പിയത്.

publive-image

ഒഐസിസി ജന സെക്രട്ടറി ബി. എസ്. പിള്ള സ്വാഗതം പറഞ്ഞ പ്രതിഷേധ സംഗമത്തിൽ കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത്‌ അധ്യക്ഷനായിരുന്നു. ഒഐസിസി കുവൈറ്റ് നാഷണൽ പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു.

ജോടോ യാത്രയുടെ ഗംഭീര വിജയത്തോടെ നിശ്ചയ ദാർഢ്യമുള്ള നേതാവ് എന്ന ഖ്യാതി കൈവരിച്ച രാഹുൽ ഗാന്ധിയെ ഏതു ഹീനമായ മാർഗ്ഗത്തിലൂടെയും താറടിച്ചുകൊണ്ട് എതിർ ശബ്ദങ്ങളെ ഉന്മൂലനം ചെയ്യാനുള്ള സംഘപരിവാർ അജണ്ടയാണ് വെളിവാക്കപ്പെട്ടിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധം തുറന്നുകാണിക്കുന്നു. കോര്പറേറ്റുകളുമായി ഒത്തുകളിച്ചുകൊണ്ടു അവരുടെ ചെലവിൽ സംസ്ഥാന സർക്കാരുകളെ വിലക്കെടുക്കുന്ന രീതിയാണ് ഏതാനും വര്ഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത് . ഈ അജണ്ടകളെ രാഹുൽ ഗാന്ധി തുറന്നു കാണിക്കുന്നു. ഇതാണ് പൊടുന്നനെ രാഹുൽ ഗാന്ധിക്കെതിരെ തിരിയാണുണ്ടായ കാരണം.

ന്യുന പക്ഷങ്ങൾക്കു സുരക്ഷിത ബോധം നൽകിയത് നെഹ്‌റു കുടുംബമാണ് . സാമ്രാജ്യത്വ ശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തിട്ടുള്ള ഇന്ദിരാഗാന്ധിയുടെ പിന്മുറക്കാരനിൽ ന്യുനപക്ഷങ്ങൾ വിശ്വാസമർപ്പിക്കുന്നതും അതുകൊണ്ടാണ്. മാപ്പപേക്ഷ നിദ്ദേശിച്ച കോടതിയോട് ഞാൻ സവർക്കർ അല്ല എന്ന് നെഞ്ച് വിരിച്ചു പറഞ്ഞ രാഹുൽ ഗാന്ധിയുടെ ധീരോദാത്തമായ നിലപാടുകളെ അധ്യക്ഷപ്രസംഗത്തിൽ ശറഫുദ്ധീൻ കണ്ണേത്ത്‌ ശ്ലാഘിച്ചു.

രാജ്യത്തെ ജനാധിപത്യം അങ്ങേയറ്റം വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നഅവസരത്തിൽഅത് സംരക്ഷിക്കുന്നതിന് ആശയപരമായ വിയോജിപ്പുകൾക്കിടയിലുംഇടതു കക്ഷികൾ ഐക്യദാർഢ്യം കാണിക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കല ജന. സെക്രട്ടറി സി. രാജേഷ് പ്രസ്താവിച്ചു. ഫാസിസിസ്റ് ശക്തികൾ ജനാധിപത്യത്തെ ഏതു നിലക്കും ദുർബലപ്പെടുത്തുന്നു. വാൻ ഓഫറുകൾ നൽകിക്കൊണ്ട് റിട്ടയർ ചെയ്‌യരാവുന്ന ജഡ്ജിമാരെ വിലക്കെടുത്തു ജുഡീഷ്യറിയെ അട്ടിമറിക്കുകയാണ് .

റിട്ടയര്മെന്റിന്ശേഷം ഇത്തരം ജഡ്ജിമാർക്ക് വാൻ പാരിതോഷികങ്ങളും സ്ഥാനമാനങ്ങളും ലഭിക്കുന്നത് നാം പതിവായി കാണുന്നു. രാജേഷ് തുടർന്ന് പറഞ്ഞു. പ്രവാസി കേരളം കോൺഗ്രസ്സ് (ജോസഫ്) നേതാവ് അനിൽ തയ്യിൽ, പ്രവാസി വെൽഫെയർ കുവൈറ്റ് നേതാവ് ലായിക്അഹമ്മദ് , കെഎംസിസി നേതാക്കളായ എൻ. കെ.ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത് , എം ആർ നാസ്സർ, ജസ്റ്റിൻ, ടി. ടി. ഷംസു തുടങ്ങിയവരും സംസാരിച്ചു.

കല കുവൈറ്റ് നേതാക്കളായ ജെ. സജി. നൗഷാദ് , ഒഐസിസി നേതാക്കളായ വർഗീസ് ജോസഫ് മാരാമൺ , ജോയ് കരവാളൂർ , കെഎംസിസി നേതാക്കളായ സിറാജ് എരഞ്ഞിക്കൽ , എൻജിനീയർ മുഷ്‌താഖ്‌ തുടങ്ങിയവരും വേദിയിൽ സന്നിഹിതരായിരുന്നു. കെഎംസിസി ഓഡിറ്റോറിയം തിങ്ങി നിറഞ്ഞ ജനാധിപത്യ വിശാസികളുടെ പ്രതിഷേധത്തിനൊടുവിൽ മുദ്രാവാക്യം വിളിച്ച് ജാഥാ നയിക്കാനും പ്രവർത്തകർ ആവേശം കാണിക്കുന്നുണ്ടായിരുന്നു.

Advertisment