കുവൈറ്റ് സിറ്റി: കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് ) കുവൈറ്റിന്റെ പുതിയ സാരഥികളായി ജിജി മാത്യൂ (പ്രസിഡന്റ് ) ഷഹീദ് ലബ്ബ (ജനറൽ സെക്രട്ടറി) ജേക്കബ്ബ് ജോൺ (ട്രഷറർ) സാജൻ ഫിലിപ്പ് (വൈസ് പ്രസിഡന്റ്) മനോജ് കലാഭവൻ (ജോ.സെക്രട്ടറി) സജിമോൻ (ജോ. ട്രഷറർ) ഉപദേശക സമതി അംഗങ്ങളായി സലിം രാജ്, സി. ഓ കോശി, റെജി കുമാർ എന്നിവരെയും വനിത എക്സിക്യൂട്ടീവ് അംഗങ്ങളായി സിസിത ഗിരീഷ്, അപർണ്ണ ഉണ്ണികൃഷ്ണൻ ഓഡിറ്റർ മാരായി റോയ് എബ്രഹാം, രാജീവ് സി.ആർ എന്നിവരെയും, പതിനാറു അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും, നൽപത്തിയെട്ട് അംഗ പ്രവർത്തക സമിതിയേയും പതിനേഴാമത് വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു.