പ്രവാസികള്‍ക്ക് ആശ്വാസം; ലോക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രാനുമതി ലഭിച്ചതായി വിമാനകമ്പനികള്‍

New Update

കുവൈറ്റ്‌: ലോക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രാനുമതി ലഭിച്ചതായി ജസീറ എയര്‍വെയ്‌സും, ഇന്‍ഡിഗോ എയര്‍വെയ്‌സ് അധികൃതരും അറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ചുള്ള അറിയിപ്പ് ഇതുവരെ ലഭിച്ചില്ലെന്നാണ് ട്രാവല്‍ ഏജന്‍സി അധികൃതര്‍ അറിയിക്കുന്നത്. ദീര്‍ഘകാലമായി പ്രവാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

ഇന്ത്യയടക്കം 5 രാജ്യങ്ങളിലേക്ക് ഏർപ്പെടുത്തിയ വിലക്കാണ് കുവൈറ്റ് പിൻവലിച്ചത് .ഇന്ത്യ ശ്രീലങ്ക പാക്കിസ്ഥാൻ ബംഗ്ലാദേശ് നേപ്പാൾ എന്നീ രാജ്യങ്ങളിലേക്ക് കുവൈത്തിൽ നിന്നും നേരിട്ട് വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു .ഇന്ന് മുതൽ നിരോധനം പിൻവലിക്കുന്നതായി കുവൈറ്റ്‌ വിമാനത്താവളം വ്യോമ ഗതാഗത വിഭാഗം മേധാവി നായിഫ് അൽ ബദറാണ് അറിയിച്ചത്.

publive-image

അതെസമയം കുവൈറ്റില്‍ അംഗീകൃത വാക്‌സിന്‍ സ്വീകരിച്ച് കൊവിഡില്‍ നിന്ന് മുക്തി നേടാത്ത പൗരന്മാര്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും കുവൈറ്റിന് പുറത്തേയ്ക്ക് യാത്ര ചെയ്യാന്‍ അനുവാദമില്ല.വാക്‌സിനേഷന്റെ വ്യവസ്ഥകള്‍ ഇങ്ങനെ

രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച്ചയില്‍ കൂടുതല്‍ കഴിഞ്ഞവര്‍ക്കും

ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് അഞ്ച് ആഴ്ച്ചകള്‍ കഴിഞ്ഞവര്‍ക്ക്.

കൊവിഡ് മുക്തി നേടിയ ശേഷം ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് രണ്ട് ആഴ്ച്ചകള്‍ കഴിഞ്ഞവര്‍ക്ക്‌.

kuwait news
Advertisment