കുവൈറ്റ്: കുവൈത്തിൽ ലുലു ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. മേഖലയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ്, ലോകമെമ്പാടുമുള്ള ചില മികച്ച ഭക്ഷണങ്ങൾ പ്രദർശിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ആവേശകരമായ ലുലു ഫുഡ് ഫെസ്റ്റിവൽ ആരംഭിച്ചു.
/sathyam/media/post_attachments/u8vCNCGRdkMw5yZZJKTg.jpg)
കുവൈറ്റിലെ ഹൈപ്പർമാർക്കറ്റിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും മെയ് 24 മുതൽ 31 വരെ നടക്കുന്ന പ്രമോഷൻ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, മാംസം, മത്സ്യം, പാലുൽപ്പന്നങ്ങൾ എന്നിവയും വിവിധ ഭക്ഷ്യ ഇനങ്ങൾക്കും വിഭാഗങ്ങൾക്കും അതിശയകരമായ വില കിഴിവുകളും പ്രത്യേകം വാഗ്ദാനം ചെയ്യുന്നു .
/sathyam/media/post_attachments/B5Y81BZm5dxaF7anQqvU.jpg)
ലുലു ഫുഡ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന കർമം കഴിഞ്ഞ ദിവസം ഇന്ത്യൻ മാസ്റ്റർ ഷെഫ് സീസൺ-7 ജേതാവ് നയൻജ്യോതി സൈക്ക, തെന്നി ഇന്ത്യൻ നടി സാനിയ ഐപ്പൻ, കുവൈറ്റ് ആസ്ഥാനമായുള്ള പ്രമുഖ അറബിക് ഷെഫ് ജോമാന ജാഫർ എന്നിവരും ലുലു കുവൈറ്റിന്റെ ഉന്നത മാനേജ്‌മെന്റും പ്രതിനിധികളും ചേർന്ന് മെയ് 24 ന് അൽ റായ് ഔട്ട്‌ലെറ്റിൽ തുടക്കം കുറിച്ചു.
/sathyam/media/post_attachments/Dv6LxmpMJXsyV8bfqOlZ.jpg)
പരിപാടിയുടെ സഹപ്രായോജകരും മറ്റു വീശിഷ്ട വിക്തിക്ത്വങ്ങൾ, മാധ്യമ പ്രതിനിധികൾ എന്നിവരും സന്നിഹിതരായിരുന്നു. മാസ്റ്റർ ഷെഫ് സൈകിയയുടെ പ്രത്യേക തത്സമയ പാചക പ്രദർശനമായിരുന്നു ലുലു ഫുഡ് ഫെസ്റ്റിവൽ ഉദ്ഘാടന പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്.
വിവിധ പാചക മത്സരങ്ങൾ, ലോകത്തോര വിവിധ കമ്പനികളുടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില്പനയും പ്രദർശനങ്ങളും ഉണ്ടായിരുന്നു.