Advertisment

കെ അർ എൽ സി കെ വാർഷിക യോഗവും പുനഃസംഘടനയും നടത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കേരളത്തിൽ നിന്നും കുവൈറ്റിൽ വസിക്കുന്ന റോമൻ ലാറ്റിൻ സഭാ വിശ്വാസികളുടെ കൂട്ടായ്മയായ കേരളാ റോമൻ ലാറ്റിൻ കാത്തലിക് കുവൈറ്റ് ( കെ ആർ ഏൽ സി കെ )വാർഷിക യോഗവും പുതിയ വർഷത്തേക്കുള്ള കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

Advertisment

publive-image

നോർത്തേൺ അറബിയയുടെ ബിഷപ്പ് ആൽഡോ ബെറാർഡിയുടെ അനുഗ്രഹ ആശംസകളോട്‌ ചേർന്ന യോഗത്തിൽ കൂട്ടായ്മയുടെ ആത്മീയ പിതാക്കന്മാരായ ഫാദർ പോൾ വലിയവീട്ടിൽ (ഒഎഫ്എം ) ഫാദർ ജോസഫ് (ഒഎഫ്എം ) എന്നിവർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ, കുവൈറ്റിലെ വിവിധ യൂണിറ്റുകളിൽ നിന്നും ( സിറ്റി, അബ്ബാസിയ, സാൽമിയ, അഹ്മദി) നിന്നുള്ള ഭാരവാഹികൾ ചേർന്ന്, ബൈജു ഡിക്രൂസ് (പ്രസിഡൻറ്), ജെറിബോയ് ആംബ്രോസ് (വൈസ് പ്രസിഡന്റ്) ജോസഫ് ക്രിസ്റ്റൻ (സെക്രട്ടറി) ജോസഫ് കാക്കത്തറ (ട്രഷറർ) ഹെലൻ ജെഫ്‌റി (വനിതാ കൺവീനർ ) ഉൾപ്പെട്ട എട്ടു അംഗ സമിതിയെ തിരഞ്ഞെടുക്കുകയുണ്ടായി.

മുൻ ഭരണ നിർവഹണ സമിതിക്കു യോഗം നന്ദി അറിയിക്കുകയും ചെയ്തു. തനതായ ആരാധന പാരമ്പര്യവും വിശ്വാസ ജീവിതവും പുതു തലമുറക്ക് പകർന്നു നൽകുകയും ധാർമിക മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന സാമൂഹ്യ ബോധ്യമുള്ള സമൂഹത്തെ രൂപെടുത്തുകയും ചെയ്യുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.

Advertisment