കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെട്ട എത്യോപ്യന്‍ പൗരന്‍ പിടിയിലായി. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റിയുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
/sathyam/media/post_attachments/pKjOrrPAL5EG4FsFjAU2.jpg)
ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അന്‍വര്‍ അബ്ദുള്‍ ലത്തീഫ് അല്‍ ബര്‍ജാസ് അടിയന്തര അന്വേഷണ സമിതി രൂപീകരിക്കാന്‍ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒരു ആഫ്രിക്കന്‍ പൗരന്‍ രക്ഷപ്പെട്ടത് .
കുവൈത്ത് വിമാനത്താവളത്തിലെത്തിയ ആഫ്രിക്കക്കാരനെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത് വിലക്കിയതായി കണ്ടെത്തുകയായിരുന്നു. എയര്‍പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറുകയും നാടുകടത്താനുള്ള തയ്യാറെടുപ്പിനായി എയര്‍പോര്‍ട്ട് ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിനിടെ വിമാനത്താവളത്തിലെ ഹോട്ടലില്‍ താമസിക്കുന്നതിനിടെയാണ് ഇയാള്‍ രക്ഷപ്പെട്ട് കടന്നു കളഞ്ഞത്.