കുവൈറ്റ്: പൂരം ഗഡീസ് സംഘടിപ്പിക്കുന്ന 2023-2024 വർഷത്തേക്കുള്ള ഫിറ്റ്‌നസ് ചലഞ്ച് കുവൈറ്റ് സാൽമിയ മറീന ബീച്ചിൽ തുടക്കം കുറിച്ചു. 365 ദിവസവും ഫിറ്റ്നസ് എന്ന ലക്ഷ്യം മുൻ നിർത്തി സംഘടിപ്പിക്കുന്ന ആരോഗ്യ സംരക്ഷണ യാത്ര 2023 ജൂൺ 09 രാവിലെ 6.00 മണിക്ക് മറീന ബീച്ചിൽ ആരംഭമായി.
/sathyam/media/post_attachments/tx6Yj7s7x9YWRKu59A5R.jpg)
ജോസഫ് കനകൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, യാത്രയുടെ ഔദ്യോഗിക ഉത്ഘാടന കർമ്മം ഫിറ്റ്‌നസ് മെസഞ്ചർ ജോബി മൈക്കിൾ ഓൺലൈനിൽ നിർവഹിച്ചു.
പൂരം ഗഡീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഈ ഫിറ്റ്നസ് ചലഞ്ച് തുടർന്ന് പോകുന്നുണ്ട്. വർക്കൗട്ട് ചലഞ്ചിൽ പങ്കെടുത്തവരുടെ അനുഭവങ്ങളും, തങ്ങൾക്ക് ഉണ്ടായ മാറ്റങ്ങളും ചടങ്ങിൽ എല്ലാവരും പങ്കുവെച്ചു.
/sathyam/media/post_attachments/ySFYYXXopOLInmSGmIif.jpg)
തുടർന്ന് 356 day's steps and workout Challenge ന് തുടക്കം കുറിച്ചുകൊണ്ട് രജീഷിന്റെ നേതൃത്വത്തിൽ 30 മിനിറ്റ് വർക്കൗട്ട് സംഘടിപ്പിച്ചു. ഈ ആരോഗ്യ സംരക്ഷണ യാത്രയിൽ പങ്കെടുത്ത എല്ലാവർക്കും ഫെമിജ് പുത്തൂർ നന്ദി പ്രകാശിപ്പിച്ചു.