കുവൈറ്റ്: കുവൈത്തിൽ മൂല്യവർധിത നികുതിക്ക് (വാ​റ്റ്)​ പ​ക​രം രാ​ജ്യ​ത്ത് എ​ക്സൈ​സ് നി​കു​തി ന​ട​പ്പി​ലാ​ക്കാ​ന്‍ നീ​ക്കം. നേ​ര​ത്തെ മൂ​ല്യ​വ​ർ​ധി​ത നി​കു​തി ന​ട​പ്പി​ലാ​ക്കാ​ന്‍ ധ​ന​കാ​ര്യ വ​കു​പ്പ് പ​ദ്ധ​തി​യി​ട്ടി​രു​​ന്നെ​ങ്കി​ലും പാ​ര്‍ല​മെ​ന്റി​ല്‍നി​ന്ന് കാ​ര്യ​മാ​യ പി​ന്തു​ണ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍ന്നാ​ണ് എ​ക്സൈ​സ് നി​കു​തി ചു​മ​ത്താ​ന്‍ ആ​ലോ​ചി​ക്കു​ന്ന​ത്. മൂ​ല്യ​വ​ർ​ധി​ത നി​കു​തി നി​ർ​ദേ​ശ​ങ്ങ​ളെ എം.​പി​മാ​ര്‍ ശ​ക്ത​മാ​യി എ​തി​ര്‍ത്തി​രു​ന്നു.
കു​വൈ​ത്തും ഖ​ത്ത​റു​മാ​ണ് മൂ​ല്യ​വ​ർ​ധി​ത നി​കു​തി ഇ​തു​വ​രെ ന​ട​പ്പി​ലാ​ക്കാ​ത്ത ജി.​സി.​സി രാ​ജ്യ​ങ്ങ​ള്‍. പാ​ര്‍ല​മെ​ന്റി​ന്റെ വ​രും സ​മ്മേ​ള​ന​ത്തി​ല്‍ എ​ക്സൈ​സ് നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ല്ലു​ക​ള്‍ പ​രി​ഗ​ണ​ന​ക്ക് വ​ന്നേ​ക്കു​മെ​ന്ന് പ്രാ​ദേ​ശി​ക പത്രം റിപ്പോർട്ട് ചെയ്തു.
തു​ട​ക്ക​ത്തി​ല്‍ പു​ക​യി​ല, ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ, വാ​ച്ചു​ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, വി​ല​യേ​റി​യ ക​ല്ലു​ക​ൾ, ആ​ഡം​ബ​ര കാ​റു​ക​ൾ, യാ​ച്ചു​ക​ൾ എ​ന്നി​വ​ക്കാ​യി​രി​ക്കും എ​ക്സൈ​സ് നി​കു​തി ചു​മ​ത്തു​ക. 10 മു​ത​ൽ 25 ശ​ത​മാ​നം വ​രെ​യാ​ണ് നി​കു​തി ഈ​ടാ​ക്കു​ക.