ഐഡിയൽ സലീമിനും കുടുംബത്തിനും കായംകുളം എൻആർഐ കുവൈറ്റ് യാത്രയയപ്പ് നൽകി

New Update

publive-image

കുവൈറ്റ് സിറ്റി:ദീർഘകാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഐഡിയൽ സലീമിനും കുടുംബത്തിനും കായംകുളം NRIs യാത്രയയപ്പ് നൽകി.

Advertisment

പ്രസിഡന്‍റ് ബി.എസ് പിള്ളയുടെ അദ്ധ്യക്ഷതയിൽ മംഗഫ്, സൺറൈസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി കായംകുളം NRIs കുവൈറ്റിന്‍റെ രക്ഷാധികാരി ഷെയ്ക് പി.ഹാരിസ് ഓൺലൈനിലൂടെ ഉത്‌ഘാടനം ചെയ്തു.

കായംകുളം NRIs കുവൈറ്റിന്‍റെ സ്നേഹോപഹാരം പ്രസിഡന്‍റ് ബി.എസ് പിള്ളയാണ് ശ്രീ. സലീമിനും കുടുംബത്തിനും സമ്മാനിച്ചത്. അഡ്വൈസറി ബോർഡ് അംഗം സിറാജുദ്ദീൻ, ടോം ജേക്കബ്, എസ്.എസ് സുനിൽ, കെ.ജി ശ്രീകുമാർ, ബിജു പാറയിൽ, ഹസ്സൻകുഞ്ഞു, ഗോപാലകൃഷ്ണൻ, സതീഷ് സി.പിള്ള, ഖലീൽ, ബിജു ഖാദർ, അരുൺ സോമൻ, സിന്ധു ഗോപാൽ, റോഷ്‌ന സതീഷ് എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് സലീമും, ഷമീനസലീമും യാത്രയയപ്പിന് നന്ദി പറഞ്ഞു. ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും, പ്രോഗ്രാം കൺവീനർ വിപിൻ മങ്ങാട് നന്ദിയും പറഞ്ഞു.

Advertisment