കുവൈറ്റിലെ വ്യവസായ പ്രമുഖന്‍ സല്‍മാന്‍ അബ്ദുല്ല അല്‍ ദബൂസ് അന്തരിച്ചു ; തൊഴില്‍ നല്‍കിയത് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, February 28, 2020

കുവൈറ്റ് : കുവൈറ്റിലെ വ്യവസായ പ്രമുഖന്‍ സല്‍മാന്‍ അബ്ദുല്ല അല്‍ ദബൂസ് അന്തരിച്ചു . ഫഹാഹീലിലെ ദബ്ബൂസ്‌ കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ ഇദ്ദേഹം പ്രദേശത്തെ നിരവധി കെട്ടിടങ്ങളുടെയും വാണിജ്യ സമുച്ചയങ്ങളുടെയും ഉടമയാണ്‌.

ജീവ കാരുണ്യ പ്രവർത്തന രംഗത്തും ഏരേ സജീവമായിരുന്ന സൽമാൻ അൽ ദബ്ബൂസ്‌ സ്വദേശത്തും വിദേശത്തുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും പള്ളികളും നിർമ്മിച്ചു നൽകി.

1975 ൽ മുൻസിപ്പൽ തെരഞ്ഞെടുപ്പിലൂടെ പൊതു രംഗത്തും സജീവ സാന്നിധ്യമായിരുന്നു. മലയാളികൾ അടക്കം അനേകം തൊഴിലാളികളാണ്‌ ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ ജോലി ചെയ്ത്‌ വരുന്നത്‌.

×