കുവൈറ്റിലെ ഫര്‍വാനിയയില്‍ 29കാരനായ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, January 19, 2021

കുവൈറ്റ്‌ : കുവൈറ്റിലെ ഫര്‍വാനിയയില്‍ 29കാരനായ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു .തമിഴ്‌നാട് കട്ട്പാടി താലൂക്കിലെ കുമാരപ്പാനഗറിലെ താമസക്കാരനായ ജോര്‍ജ് വിനോദ് ആന്റെണി (29)ആണ് കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ചത്.

ഫര്‍വാനിയായിലെ താമസ സ്ഥലത്ത് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആരോഗ്യ മന്ത്രാലയം ഫര്‍വാനിയ ഗവര്ണറേറ്റ് കീഴിലുള്ള ആശുപത്രിയില്‍ എ.റ്റി.എസ് കമ്പിനി മുഖേന നഴ്‌സായി ജോലി ചെയ്തു വരുകയായിരുന്നു. മൃതദേഹം ഇന്ന് വൈകിട്ട് നാട്ടിലേക്ക് കൊണ്ടുപോകും

×