“ആവണിപ്പൂവ് 2019” ഓണം ആഘോഷിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, October 23, 2019

കുവൈറ്റ്‌ : “ആവണിപ്പൂവ് 2019” എന്ന പേരിൽ ഓണം ആഘോഷിച്ചു.കെകെ ദാസിന്റ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം യുഎഫ്‌എം ന്റെ ആർജെ ആയിരുന്ന ലൂസിയ റെക്സി വില്യംസ് ഭദ്രദീപം കൊളുത്തിഉത്ഘാടനം ചെയ്തു.

അഡ്മിൻ ബിനോയ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സാമൂഹ്യ പ്രവർത്തകനായപീഎം നായർ വിശിഷ്ടാഥിതി ആയിരുന്നു. ഗ്രൂപ്പിന്റെ തുടക്കം കുറിച്ച ഷംസു താമരക്കുളം,  സദാനന്ദൻ നായർ, പ്രോഗ്രാം കൺവീനർ  അന്ന, ഹബീബ് കാക്കൂർ എന്നിവർ ആശംസകളും നിഷ റോബിൻ നന്ദിയും പറഞ്ഞു.

ഗ്രൂപ്പംഗങ്ങൾ അവതരിപ്പിച്ച കണ്ണഞ്ചിപ്പിക്കുന്ന കലാസൃഷ്ടികൾ ക്ക് പുറമേ എം ഈവന്റ് അവതരിപ്പിച്ച ഗാനമേള, മിമിക്സ് വളരെ ഗംഭീരമായിരുന്നു.കുവൈറ്റിലെ പ്രമുഖ ഗ്രൂപ്പംഗങ്ങൾ പങ്കെടുത്ത സദസ്സ് ശ്രീ സജീവ് ആലപ്പി, ആശ തോമസ്, ബിന്ദു പ്രശോഭ്, സിബി, രജ്ഞിത് എന്നിവർ നിയന്ത്രിച്ചു.

×