New Update
കുവൈറ്റ്: കുവൈറ്റിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് രണ്ടു തവണ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയതോടെ വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഇനി മുതല്‍ വിമാന ടിക്കറ്റ് നിരക്കിനൊപ്പം 50 കെഡി കൂടി കൂടുതല്‍ നല്‍കണമെന്ന് റിപ്പോര്‍ട്ട്.
Advertisment
ഈ തുക യാത്രക്കാരില്‍ നിന്നും വിമാന കമ്പനികൾ നേരിട്ട് ഈടാക്കുവാൻ സിവിൽ വ്യോമയാന അധികൃതർ നിർദ്ദേശം നൽകി. രാജ്യത്ത് എത്തുന്ന എല്ലാ യാത്രക്കാരനെയും വിമാന താവളത്തിൽ വെച്ചു ആദ്യ പി.സി.ആർ. പരിശോധന നടത്തും.
തുടർന്ന് ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷം വീണ്ടും പി.സി.ആർ. പരിശോധന നടത്തണമെന്നാണു നിലവിൽ വ്യവസ്ഥ ചെയ്യുന്നത്. ഈ രണ്ടു പരിശോധനകൾക്കുമായാണു 50 ദിനാർ അധികം നൽകേണ്ടി വരിക.