25 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന എം.ജി.റെജിമോനും,സുജ റെജിമോനും യാത്രയയപ്പ് നൽകി

New Update

കുവൈത്ത് സിറ്റി : 25 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി എം.ജി.റെജിമോനും, വനിതാവേദിയുടെ ട്രഷറർ സുജ റെജിമോനും വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത് ) യാത്രയയപ്പ് നൽകി.

Advertisment

publive-image

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വോയ്സ് പ്രസിഡൻറ് ഷനിൽ വെങ്ങളത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി പി. ജി.ബിനു , ജനറൽ സെക്രട്ടറി കെ. വി.ഷാജി , ട്രഷറർ കെ . ഗോപിനാഥൻ , വനിതാവേദി പ്രസിഡൻറ് സരിത രാജൻ എന്നിവർ സംബന്ധിച്ചു .
രക്ഷാധികാരി പി. ജി.ബിനുവും വനിതാവേദി പ്രസിഡൻറ് സരിത രാജനും ഉപഹാരങ്ങൾ നൽകി.

kuwait pravasi
Advertisment