കുവൈത്ത് പ്രവാസി സംഗമം ഫെബ്രുവരി അഞ്ചിന്

New Update

കുവൈറ്റ്: നിർഭയ ജീവിതം സുരക്ഷിത സമൂഹം എന്ന പ്രമേയത്തിൽ ഏപ്രിൽ ഒന്ന്,രണ്ട്,മൂന്ന് ,നാല് തീയതികളിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ഓൺലൈൻ കോൺഫറൻസിന്റെ ഭാഗമായി ഫെബ്രു: അഞ്ചിന് വെളളിയാഴ്ച കുവൈത്ത് കേരള ഇസ്ലാഹീ സെന്ററിന്റെ നേതൃത്വത്തിൽ കുവൈത്തിൽ ഓൺ ലൈൻ പ്രവാസി സംഗമം സംഘടിപ്പിക്കുന്നു.

Advertisment

publive-image

ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന പരിപാടി യു.എ.ഇ ഇസ്ലാഹീ സെന്റർ പ്രസിഡന്റും, പ്രഗൽഭ മതപ്രഭാഷകനുമായ ജനാബ് ഹുസൈൻ സലഫി പരിപാടി ഉത്ഘാടനം നിർവ്വഹിക്കും.

വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ , അബ്ദുൽ ലത്തീഫ് മദനിയുടെ ആമുഖ ഭാഷണത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ മുജാഹിദ് ബാലുശ്ശേരി "നിർഭയ ജീവിതം സുരക്ഷിത സമൂഹം "എന്ന സമ്മേളന പ്രമേയത്തിൽ പ്രഭാഷണം നടത്തും.

തുടർന്ന് "അർത്ഥപൂർണ്ണമായ പ്രവാസ ജീവിതം" എന്ന വിഷയത്തിൽ അർഷദ് അൽ ഹിക്മിയും പ്രഭാഷണം നടത്തുന്നതാണ് ,

കുവൈത്തിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് സഗീർ തൃക്കരിപ്പൂർ ( KKMA), അബ്ദു റസ്സാഖ് എം.കെ. (KMCC), ഷാഫി പി.ടി (KIG),എം.ഏ.നിസ്സാം ( OICC),അജ്നാസ് ( KALA) എന്നിവർ സംഗമത്തിൽ സംബന്ധിച്ച് സംസാരിക്കുന്നതാണ്.

സമ്മേളന പ്രമേയവും, പ്രവാസികളുടെ പ്രശ്നങ്ങളും, ആനുകാലിക വിഷയങ്ങളിലെ സുവ്യക്തമായ കാഴ്ചപ്പാടുകളും, പകർന്നു നൽകുന്ന പ്രവാസി സംഗമത്തിലേക്ക് കുവൈത്തിലെ മലയാളി സമൂഹത്തെ ഹാർദ്ധമമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Advertisment