Advertisment

ഭക്ഷ്യസുരക്ഷ സൂചിക: ഗള്‍ഫില്‍ കുവൈറ്റിന് ഒന്നാം സ്ഥാനം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ദ ഇക്കണോമിസ്റ്റ് മാഗസിന്റെ ഇക്കണോമിക് ഇന്‍ഫര്‍മേഷന്‍ യൂണിറ്റ് പുറത്തിറക്കിയ 2020-ലെ ഭക്ഷ്യസുരക്ഷ സൂചികയില്‍ അറബ് ലോകത്ത് കുവൈറ്റിന് ഒന്നാം സ്ഥാനം. 113 രാജ്യങ്ങളുടെ പട്ടികയില്‍ ആഗോളതലത്തില്‍ കുവൈറ്റ് 33-ാമതാണ്.

എന്നാല്‍ 2019-നെ അപേക്ഷിച്ച് കുവൈറ്റ് ആറു സ്ഥാനം പിന്നാക്കം പോയി. അന്ന് 27-ാമതായിരുന്നു. 2020-ലെ സൂചികയില്‍ 70.7 പോയിന്റാണ് കുവൈറ്റ് നേടിയത്.

publive-image

താങ്ങാനാകുന്ന ഭക്ഷണച്ചെലവ്, ഭക്ഷണ ലഭ്യത, ഭക്ഷണ ഗുണനിലവാരം, പ്രകൃതി വിഭവങ്ങള്‍ എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചിക നിര്‍ണയിച്ചത്. ഈ ഘടകങ്ങളില്‍ യഥാക്രമം 82.7 (34-ാം റാങ്ക്), 68.3 (21-ാം റാങ്ക്), 86.4 (25-ാം റാങ്ക്), 37.2 (103-ാം റാങ്ക്) എന്നീ പോയിന്റുകള്‍ കുവൈറ്റിന് ലഭിച്ചു.

ഗള്‍ഫ് രാജ്യങ്ങളെല്ലാം പട്ടികയില്‍ മികച്ച സ്ഥാനം നേടി. ഗള്‍ഫ് രാജ്യങ്ങളില്‍ ഒമാന്‍-രണ്ടാം സ്ഥാനം (ആഗോളതലത്തില്‍ 35), ഖത്തര്‍-മൂന്നാം സ്ഥാനം (ആഗോള തലത്തില്‍ 37), സൗദി അറേബ്യ-നാലാം സ്ഥാനം (ആഗോള തലത്തില്‍ 38), യു.എ.ഇ-അഞ്ചാം സ്ഥാനം (ആഗോള തലത്തില്‍ 42), ബഹ്‌റൈന്‍-ആറാം സ്ഥാനം (ആഗോള തലത്തില്‍ 49) എന്നിങ്ങനെ സ്ഥാനങ്ങള്‍ നേടി.

ആഗോളതലത്തില്‍ ഫിന്‍ലന്‍ഡ്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ബ്രിട്ടണ്‍, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, അമേരിക്ക എന്നീ രാജ്യങ്ങളും മുന്‍നിരയിലെത്തി.

113-ാമതുള്ള യെമനാണ് ഏറ്റവും പിറകില്‍. സുഡാന്‍ (112), സാംബിയ (111), മലാവി (110), സിയേറ ലിയോണ്‍ (109), സിറിയ (101) എന്നീ രാജ്യങ്ങളും പിറകിലാണ്.

Advertisment