കുവൈറ്റില്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 28 വാഹനാപകടങ്ങള്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, February 21, 2020

കുവൈറ്റ് : കുവൈറ്റില്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 28 വാഹനാപകടങ്ങളെന്ന് റിപ്പോര്‍ട്ട്. 2019ല്‍ രാജ്യത്ത് 10311 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതായത് മാസം 860 അപകടങ്ങളും ദിവസം 28 അപകടങ്ങളും വീതം.

ജനുവരി മാസത്തില്‍ മാത്രം 943 അപകടങ്ങളും ഫെബ്രുവരിയില്‍ 934 അപകടങ്ങളും , മാര്‍ച്ചില്‍ 889 അപകടങ്ങളും , ഏപ്രില്‍ 892 അപകടങ്ങളും , മെയില്‍ 801 അപകടങ്ങളും , ജൂണില്‍ 822 അപകടങ്ങളും , ജൂലൈയില്‍ 828 അപകടങ്ങളും , ആഗസ്റ്റില്‍ 722 ഉം , സെപ്റ്റംബറില്‍ 689 ഉം , ഒക്ടോബറില്‍ 855 ഉം , നവംബറില്‍959ഉം ഡിസംബറില്‍ 977 അപകടങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

×