കൊറോണ ഭീതിയില്‍ കുവൈറ്റിലെ സ്കൂള്‍ അവധി മാര്‍ച്ച് അവസാനം വരെ നീട്ടാന്‍ ആലോചനയെന്നു റിപ്പോര്‍ട്ട്. സിലബസ് വെട്ടിക്കുറച്ചേക്കും. പൊതു അവധി റദ്ദാക്കിയേക്കും ?

New Update

publive-image

കുവൈറ്റ് : കൊറോണ വൈറസ്​ ഭീതിയുടെ പശ്ചാത്തലത്തിൽ മാർച്ച്​ 15 വരെ അവധി നല്‍കിയ കുവൈത്തിലേ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ രണ്ടാഴ്​ച കൂടി അവധി നീട്ടി നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ മാര്‍ച്ച് 29 നോ ഏപ്രില്‍ ഒന്ന് മുതലോ ആയിരിക്കും ഇനി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാന്‍ സാധ്യത.

Advertisment

ദേശീയ ദിനാഘോഷം കഴിഞ്ഞ്​ മാർച്ച്​ ഒന്നിന്​ തുറക്കേണ്ട സ്വകാര്യ, സർക്കാർ സ്​കൂളുകൾക്ക് നിലവില്‍ മാർച്ച്​ 15 വരെയാണ് അവധി നല്‍കിയിരിക്കുന്നത്. ഇത് വീണ്ടും നീട്ടാനാണ് ആലോചിക്കുന്നത്.

ഒരുമാസത്തിലേറെ അധികമായി അവധി നൽകേണ്ടി വരുന്ന പ്രതിസന്ധി മറികടക്കാൻ നടപ്പുവര്‍ഷം സിലബസ് വെട്ടിക്കുറക്കുന്നതും ​പരീക്ഷക്ക്​ ശേഷമുള്ള പൊതു അവധി റദ്ദാക്കുന്നതും അധികൃതരുടെ പരിഗണനയിലാണ്. അടുത്ത ദിവസം നടക്കുന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സ്​കൂളുകൾ വഴി കൊറോണ പരന്നാൽ സ്ഥിതി നിയന്ത്രണാതീതമാവുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ്​ ഇക്കാര്യത്തിൽ പരീക്ഷണത്തിന്​ നിൽക്കേണ്ടെന്ന്​ മന്ത്രാലയം തീരുമാനിച്ചത്​.

സ്​കൂൾ തുറന്നാലും സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന്​ ഡയറക്​ടർമാർക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. അതിനിടെ പൊടുന്നനെ ലഭിച്ച ദീർഘ അവധി മുതലാക്കി വിദേശരാജ്യങ്ങളിലേക്ക്​ ടൂര്‍ പോയ സർക്കാർ സ്​കൂളുകളിലെ അധ്യാപകർ ഉൾപ്പെടെ ഒരു വിഭാഗം ജീവനക്കാർ പ്രതിസന്ധിയിലായിട്ടുണ്ട് .ഇവരോട്​ ആരോഗ്യ മന്ത്രാലയത്തിൽനിന്ന്​ വൈറസ്​ ബാധയില്ലെന്ന്​ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്​ കാണിച്ച്​ ജോലിക്ക്​ കയറിയാൽ മതിയെന്നാണ് നിർദേശിച്ചിരിക്കുന്നത്.

kuwait schools
Advertisment