കൊറോണ വൈറസ് സ്ഥിരീകരണം ; കുവൈറ്റിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 1 മുതല്‍ രണ്ടാഴ്ച്ചത്തേയ്ക്ക് അവധി പ്രഖ്യാപിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, February 27, 2020

കുവൈറ്റ് : കുവൈറ്റില്‍ മാർച്ച്‌ 1 മുതൽ മുഴുവൻ വിദ്യാലയങ്ങൾക്കും 2 ആഴ്ചത്തേക്ക്‌ അവധി പ്രഖ്യാപിച്ചു .രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധ പടരുന്ന സാഹചര്യത്തിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണു തീരുമാനം കൈകൊണ്ടത്‌.

ദേശീയ ദിന ആഘോഷത്തോട്‌ അനുബന്ധിച്ച്‌ നിലവിൽ മാർച്ച്‌ 1 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയാണ്‌ .

×