എത്യോപ്യയില്‍ നിന്ന് കുവൈറ്റിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ നീക്കം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, March 7, 2021

കുവൈറ്റ് സിറ്റി: രാജ്യത്തെ ഗാര്‍ഹിക തൊഴിലാളി പ്രതിസന്ധി പരിഹരിക്കുന്നതിന് രണ്ടാഴ്ചയ്ക്കുള്ളില്‍ കുവൈറ്റ് എത്യോപ്യയുമായി തൊഴില്‍ റിക്രൂട്ട്‌മെന്റ് കരാര്‍ ഒപ്പുവയ്ക്കുമെന്ന് റിപ്പോര്‍ട്ട്.

വിദേശകാര്യമന്ത്രാലയത്തിന് കരാര്‍ സമര്‍പ്പിച്ചതിന് ശേഷമായിരിക്കും ഒപ്പിടുന്നത്. റമദാന് മുമ്പായി എത്യോപ്യയില്‍ നിന്ന് ഗാര്‍ഹികതൊഴിലാളികളെ എത്തിക്കാനാണ് നീക്കം.

നടപടിക്രമങ്ങളും റിക്രൂട്ട്‌മെന്റും വേഗത്തിലാക്കാന്‍ ശക്തമായ ശ്രമം നടക്കുന്നുണ്ടെന്ന് കുവൈറ്റ് യൂണിയന്‍ ഓഫ് ഡൊമസ്റ്റിക് ലേബര്‍ ഓഫീസ് മേധാവി ഖാലിദ് അല്‍ ദഖ്‌നാന്‍ പറഞ്ഞു.

ഫിലിപ്പീന്‍ ഗാര്‍ഹിക തൊഴിലാളുകളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഊര്‍ജിത ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

×