/sathyam/media/post_attachments/lLnjOtnNYNoUqFKQK3IQ.jpg)
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ ജനതയെ സഹായിക്കാനായി സംഭാവന കാമ്പയിന്‍ ആരംഭിച്ചതായി കുവൈറ്റ് സാമൂഹികകാര്യ മന്ത്രാലയത്തിലെ സാമൂഹിക വികസന അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഹന അല്‍ ഹജ്രി പറഞ്ഞു.
വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് കാമ്പയിന്‍ നടത്തുകയെന്നും അല്‍ ഹജ്രി വ്യക്തമാക്കി. ഇന്ത്യന്‍ ജനതയോടുള്ള കുവൈറ്റിന്റെ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമാണ് കാമ്പയിന്‍ എന്നും അവര്‍ വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് കാമ്പയിന്‍ നടത്തുന്നത്. ഇന്ത്യയിലേക്ക് കുവൈറ്റ് വൈദ്യസഹായവും എത്തിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.