ശ്രീലങ്കന്‍ ഭീകരാക്രമണത്തെ അപലപിച്ച് കുവൈറ്റ്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, April 23, 2019

കുവൈറ്റ് : ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളെയും ഹോട്ടലുകളെയും കേന്ദ്രീകരിച്ച് നടന്ന ഭീകരാക്രമണങ്ങളെ അപലപിച്ച് കുവൈറ്റ് ഭരണകൂടം. സ്‌ഫോടനങ്ഹലില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു .

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള അനുശോചനവും പരിക്കേറ്റവരുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതായും കുവൈറ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

പള്ളികളിലും ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങളില്‍ നടുക്കം രേഖപ്പെടുത്തി കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് പോപ്പ് ഫ്രാന്‍സിസിന് സന്ദേശമയച്ചു .

×