സൗദി ലക്ഷ്യമിട്ട് ഹൂതികളുടെ ഡ്രോണ്‍ ആക്രമണം; അപലപിച്ച് കുവൈറ്റ്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, January 17, 2021

കുവൈറ്റ് സിറ്റി: സൗദി ലക്ഷ്യമിട്ട് ഹൂതികള്‍ വെള്ളിയാഴ്ച നടത്തിയ ഡ്രോണ്‍ ആക്രമണത്തെ അപലപിച്ച് കുവൈറ്റ് വിദേശകാര്യമന്ത്രാലയം.

ഭീരുത്വം നിറഞ്ഞ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോടുള്ള വ്യക്തമായ ധാര്‍ഷ്ട്യവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ് സൂചിപ്പിക്കുന്നതെന്ന് കുവൈറ്റ് വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ സൗദി അറേബ്യയിലെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതോടൊപ്പം യെമനിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതായും മന്ത്രാലയം വ്യക്തമാക്കി.

ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണം. സൗദി അറേബ്യക്ക് ഐക്യദാര്‍ഢ്യവും സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന എന്ത് നടപടികള്‍ക്ക് പൂര്‍ണ പിന്തുണയും കുവൈറ്റ് പ്രഖ്യാപിച്ചു.

×