New Update
കുവൈറ്റ് : ഇറാനിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ച് കുവൈറ്റ് . ഇറാനിൽ കോവിഡ് – 19 (കൊറോണ വൈറസ്) സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ ഇറാനിലേക്കുള്ള വിമാന സർവീസ് കുവൈറ്റ് നിർത്തിവച്ചു.
Advertisment
കടൽ മാർഗം ഇറാനിലേക്കുള്ള യാത്രയും നിരോധിച്ചു. തെഹ്‌റാന് തെക്കുള്ള ഖൂം നഗരത്തിലേക്ക് പോകരുതെന്ന് ഇറാനിലുള്ള കുവൈറ്റ് പൗരന്മാരോട് കുവൈറ്റ് അഭ്യർഥിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഖൂം നഗരം സന്ദർശിച്ച് തിരിച്ചെത്തുന്ന സ്വദേശികളെയും വിദേശികളെയും നിരീക്ഷണത്തിൽ പാർപ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 5 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി ഇറാൻ ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്.