അടുത്ത വര്‍ഷം ആദ്യം തന്നെ കുവൈറ്റില്‍ കൊവിഡ് വാക്‌സിനെത്തുമെന്ന് അധികൃതര്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, October 30, 2020

കുവൈറ്റ് സിറ്റി: അടുത്ത വര്‍ഷം ആദ്യം തന്നെ കുവൈറ്റില്‍ കൊവിഡ് വാക്‌സിനെത്തുമെന്ന് അധികൃതര്‍. ആദ്യ ബാച്ചില്‍ 10 ലക്ഷം ഡോസ് വാക്‌സിനായിരിക്കും എത്തുന്നത്. സ്വദേശികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്കായിരിക്കും പ്രഥമ പരിഗണന.

മൂന്ന് കമ്പനികളില്‍ നിന്നുള്ള വാക്‌സിനാണ് എത്തുന്നതെന്നും അധികൃതര്‍ പറയുന്നു. അമേരിക്കന്‍ കമ്പനി, അമേരിക്കന്‍-ജര്‍മ്മന്‍ കമ്പനി, ബ്രിട്ടീഷ്-ഡച്ച് കമ്പനി എന്നിവിടങ്ങളില്‍ നിന്നുള്ള വാക്‌സിനാണ് കുവൈറ്റിലെത്തുന്നത്.

ഈ കമ്പനികളുമായി കുവൈറ്റ് ധാരണയിലെത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കിയാലേ വൈറസ് നിയന്ത്രണം സാധ്യമാകൂ. ഇതുമായി ബന്ധപ്പെട്ട് ഠനം നടത്താന്‍ ആരോഗ്യമന്ത്രി ശൈഖ് ഡോ. ബാസല്‍ അല്‍ സബയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്.

×