യുനെസ്‌കോയുടെ പൈതൃക പട്ടികയിലേക്ക് കുവൈറ്റിന്റെ ‘സാദു’വും ! സാദു ക്രാഫ്റ്റിന്റെ പാറ്റേണുകള്‍ ചിത്രീകരിക്കുന്ന ലൈറ്റുകളില്‍ തിളങ്ങാന്‍ കുവൈറ്റ് ടവറുകളും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, January 14, 2021

കുവൈറ്റ് സിറ്റി: നാഷണല്‍ ‘സാദു’ (Sadu) ക്രാഫ്റ്റ് പാറ്റേണുകള്‍ ചിത്രീകരിക്കുന്ന ലൈറ്റുകളുമായി കുവൈറ്റ് ടവറുകള്‍ ജനുവരി 31 വരെ മിന്നിത്തിളങ്ങുമെന്ന് അല്‍ സാദു വീവിങ് കോപ്പറേറ്റീവ് സൊസൈറ്റി (സാദു ഹൗസ്) ചെയര്‍പേഴ്‌സണ്‍ ഷെയ്ഖ ബീബി ദുവൈജ് ജാബര്‍ അല്‍ അലി സബാഹ് പറഞ്ഞു.

യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ‘സാദു’ വിനെ ഉള്‍പ്പെടുത്തുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് ഇത്. കുവൈറ്റിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായ ‘നാഷണല്‍ ട്രെഡിഷണല്‍ ആര്‍ട്ട്’ സംരക്ഷിക്കാന്‍ അസോസിയേഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു.

×