കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ട്രാന്‍സിറ്റ് യാത്രക്കാരുടെ പ്രവേശനം തടയാന്‍ നിര്‍ദേശം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, February 26, 2021

കുവൈറ്റ്: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ട്രാന്‍സിറ്റ് യാത്രക്കാരുടെ പ്രവേശനം തടയാന്‍ നിര്‍ദേശം നല്‍കി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ ഏവിയേഷന്‍. 2021 ഫെബ്രുവരി 19ന് പുറത്തിറക്കിയ ആരോഗ്യമന്ത്രാലയത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

ഇതുപ്രകാരം ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് വിമാനത്തില്‍ നിന്ന് ഇറങ്ങാനും കുവൈറ്റ് വിമാനത്താവളത്തില്‍ പ്രവേശിക്കാനും അനുവാദമില്ല.

ഒരു വിമാനത്തില്‍ നിന്ന് മറ്റൊരു വിമാനത്തിലേക്കുള്ള ട്രാന്‍സിറ്റ് യാത്രക്കാരുടെ മാറ്റം തടയാനും നിര്‍ദേശമുണ്ട്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അവരുടെ സാന്നിധ്യം നിരോധിക്കും. രാജ്യത്തെ ആരോഗ്യ സംവിധാനം സംരക്ഷിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

×