വാക്‌സിനേഷന്‍ സെന്ററിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കുവൈറ്റ് ആരോഗ്യമന്ത്രി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, May 13, 2021

കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് മിഷ്രിഫിലെ കുവൈറ്റ് വാക്‌സിനേഷന്‍ സെന്ററിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഡോ. മുസ്തഫ റെഡ, അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി (ഡ്രഗ് കണ്‍ട്രോള്‍ അഫയേഴ്‌സ്) ഡോ. അബ്ദുല്ല അല്‍ ബാദര്‍ എന്നിവരും മന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു.

ഈദ് ദിനത്തില്‍ സ്വദേശികളും വിദേശികളുമായ രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള ഉന്നത സമിതിയുടെ അധ്യക്ഷന്‍ ഡോ. ഖാലിദ് അല്‍ ജറല്ല വ്യക്തമാക്കിയിരുന്നു. വാക്‌സിനേഷന്‍ വര്‍ധിച്ചതോടെ രോഗവ്യാപനത്തില്‍ കുറവുണ്ടെന്നും എല്ലാവരും മുന്‍കരുതലുകള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

×