Advertisment

കുവൈറ്റില്‍ മോഡേണ, ജോണ്‍സണ്‍ വാക്‌സിനുകള്‍ വാങ്ങാനുള്ള കരാര്‍ ആരോഗ്യ മന്ത്രാലയം സമര്‍പ്പിച്ചു

New Update

കുവൈറ്റ്: കുവൈറ്റില്‍ മോഡേണ, ജോണ്‍സണ്‍ വാക്‌സിനുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം ടെണ്ടര്‍ കമ്മിറ്റിക്ക് കരാര്‍ സമര്‍പ്പിച്ചു. എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാകുന്നതോടെ രാജ്യത്തേയ്ക്ക് വാക്‌സിനുകളുടെ വരവിന് അംഗീകാരം ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Advertisment

publive-image

വാക്സിനേഷൻ ആവശ്യമുള്ള ചെറുപ്പക്കാർക്ക് അനുവദിക്കുന്നതിനാണ്‌ "മോഡേണ" വാങ്ങുന്നതിനുള്ള പ്രധാനപ്പെട്ട കാരണം .പുതിയ കൊറോണ വകഭേദത്തിനും ഫലപ്രദമായതിനാലാണ് ജോണ്‍സണ്‍ വാക്‌സിന്‍ വാങ്ങുന്നത്.

രോഗലക്ഷണങ്ങൾകാണിക്കാത്ത ആളുകളിൽ നിന്നും മറ്റുള്ളവരിലേക്ക്‌ വൈറസ് പകരുന്നതായി ഉറവിടങ്ങൾ സൂചിപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ 124 മരണങ്ങൾ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. 25009 പേര്‍ക്ക് ഗുരുതരമായി രോഗം ബാധിച്ചു. 102 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞു. 2021 ജനുവരിയില്‍ 23 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2020 ഡിസംബറില്‍ 53 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

65 വയസ്സിനു മുകളിലുള്ളവർക്ക് "ഓക്സ്ഫോർഡ്" വാക്സിൻ നൽകുന്നത് ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നതായി വൃത്തങ്ങൾ സൂചിപ്പിച്ചു.

kuwait vaccine
Advertisment