ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈത്ത് : വിദേശ വീട്ടുജോലിക്കാർക്കുള്ള എൻട്രി വിസകളുടെ സാധുത ആറുമാസത്തേക്ക് നീട്ടാൻ കുവൈത്ത് തീരുമാനം.വീട്ടുജോലിക്കാരുടെ എൻട്രി വിസ കാലാവധി മൂന്ന് മാസത്തിൽ നിന്ന് ആറായി ഉയർത്താനും രണ്ട് വർഷത്തിനുപകരം 18 മാസത്തേക്ക് സാധുതയുണ്ടെങ്കിൽ അവരുടെ പാസ്‌പോർട്ടിൽ റെസിഡൻസി പെർമിറ്റ് അച്ചടിക്കാനും ഉള്ള അഭ്യർത്ഥന ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു.
Advertisment
കുവൈത്തിന്റെ യൂണിയൻ ഫോർ ഡൊമസ്റ്റിക് ലേബർ മേധാവി ഖാലിദ് അൽ ദഖ്നാൻ ആണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് 19 മൂലം അടുത്ത മാസങ്ങളിൽ കുവൈറ്റ് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണത്തെത്തുടർന്ന് വീട്ടുജോലിക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവാസികളാണ് നാട്ടില്‍ കുടുങ്ങിയിരിക്കുന്നത്.