കുവൈറ്റ്‌-ഇറാഖ് ഫുട്‌ബോൾ മത്സരം ഇന്ന്

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, January 27, 2021

കുവൈറ്റ്: 2023 ഏഷ്യാകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഇന്ന് കുവൈറ്റും ഇറാഖും ഏറ്റുമുട്ടും. വൈകിട്ട് ആറിന് ഇറാഖില്‍ കുവൈറ്റ് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ബസ്രയിലെ സ്‌റ്റേഡിയത്തിലാണ് ഫുട്‌ബോള്‍ മത്സരം നടക്കുന്നത്.

സൗഹൃ മത്സരമാണെങ്കിലും ഏറെ വാര്‍ത്താപ്രാധാന്യത്തോടെയാണ് ഇത് ഇരുരാജ്യങ്ങളിലെയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2023ല്‍ ഖത്തറിലാണ് ഏഷ്യാകപ്പ് നടക്കുന്നത്. ഏഷ്യന്‍ റാങ്കിംഗില്‍ ഇറാഖ് ഒമ്പതാമതും കുവൈറ്റ് 34-ാമതുമാണ്. ലോകറാങ്കിംഗില്‍ ഇറാഖ് 69-ാമതും കുവൈറ്റ് 148-ാമതുമാണ്.

×