കുവൈറ്റില്‍ അടുത്ത ബുധനാഴ്ച മുതല്‍ അതിശൈത്യം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, January 17, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അടുത്ത ബുധനാഴ്ച മുതല്‍ അതിശൈത്യം അനുഭഴപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ മുഹമ്മദ് അല്‍ കറം. ബുധനാഴ്ച വൈകിട്ട് ആരംഭിക്കുന്ന അതിശൈത്യം ശനിയാഴ്ച വരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ദിവസങ്ങളില്‍ അന്തരീക്ഷ താപനില മരുപ്രദേശങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസായും താമസ പ്രദേശങ്ങളില്‍ നാലു ഡിഗ്രി സെല്‍ഷ്യസായും കുറയും.

വടക്കന്‍ റഷ്യയുടെ ഭാഗത്തുനിന്ന് സൈബീരിയന്‍ കാറ്റ് വടക്കുപടിഞ്ഞാറു ദിശയിലേക്ക് വീശുന്നതാണ് അതിശൈത്യത്തിന് കാരണം. ഈ ദിവസങ്ങളില്‍ പരമാവധി അന്തരീക്ഷ താപനില 14 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്നും മുഹമ്മദ് അല്‍ കറം ചൂണ്ടിക്കാട്ടി.

×