New Update
Advertisment
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ നടനും സംവിധായകനുമായ മിഷാല്‍ അല്‍ ഖലാഫ് (48) കൊവിഡ് ബാധിച്ച് മരിച്ചു. ജാബര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസം ശ്വാസതടസം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെ മരണം സംഭവിച്ചു. ജനപ്രയി 'പ്രാങ്ക് ഷോ' ആയിരുന്ന 'സാദോ റിയാക്ഷന്‍', ഒട്ടേറെ നാടകങ്ങള്‍, സീരിയലുകള്‍ എന്നിവയുടെ സംവിധാനം നിര്‍വഹിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.