കുവൈറ്റിലെ പ്രമുഖ നാടക-സീരിയല്‍ നടന്‍ മഷാരി ബല്ലാം കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, February 25, 2021

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ നാടക-സീരിയല്‍ നടന്‍ മഷാരി ബല്ലാം (48) കൊവിഡ് ബാധിച്ച് മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. പ്രമുഖ നടനായ ഹസന്‍ അല്‍ ബല്ലാം ബന്ധുവാണ്. പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആന്റ് ട്രെയിനിംഗിലെ കോളേജ് ഓഫ് ബിസിനസ് സ്റ്റഡീസിൽ നിന്ന് വ്യാവസായിക മാനേജ്മെൻറിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. അഞ്ച് മക്കളുണ്ട്.

×