കുവൈറ്റില്‍ പൊതു സ്ഥലത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ കമിതാക്കളുടെ പ്രണയലീലകള്‍ ; ഇരുവരെയും പൊലീസ് കയ്യോടെ പൊക്കി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, January 14, 2020

കുവൈറ്റ് : കുവൈറ്റില്‍ പൊതു സ്ഥലത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ പ്രണയലീലകള്‍ നടത്തിയ കമിതാക്കളെ പൊലീസ് കയ്യോടെ പൊക്കി .

സ്വദേശി യുവാവും ഇയാളുടെ പ്രവാസി കാമുകിയുമാണ് പിടിയിലായത്. ഹവല്ലി ഗവര്‍ണറേറ്റിലെ പൊതു സ്ഥലത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളിലായിരുന്നു ഇരുവരുടെയും പ്രണയലീലകള്‍ നടന്നത്.

സംഭവം കണ്ട ഒരാള്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്. ഇരുവരെയും കയ്യോടെ പൊക്കി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

 

×