Advertisment

കുവൈറ്റ് ടവറില്‍ ഇന്ത്യന്‍ ദേശീയ പതാക; ഇന്ത്യ-കുവൈറ്റ് ബന്ധത്തിന്റെ നേര്‍ച്ചിത്രം ക്യാന്‍വാസില്‍ പകര്‍ത്തി മഹമ്മൂദ് അല്‍ ഖത്താന്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: പ്രശസ്ത കുവൈറ്റ് ആര്‍ട്ടിസ്റ്റും, കുവൈറ്റ് ആര്‍ട്‌സ് അസോസിയേഷന്‍ അംഗവുമായ മഹമ്മൂദ് അല്‍ ഖത്താന്‍ ഇന്ത്യന്‍ ദേശീയ പതാക ആലേഖനം ചെയ്ത കുവൈറ്റ് ടവറിന്റെ ചിത്രം കാന്‍വാസില്‍ പകര്‍ത്തി. ഇന്ത്യന്‍ എംബസിയില്‍ നടന്ന പരിപാടിയിലാണ് ഇന്ത്യ-കുവൈറ്റ് ബന്ധം വിളിച്ചോതുന്ന ചിത്രം ഇദ്ദേഹം പകര്‍ത്തിയത്.

കൊവിഡിനെതിരായ സംയുക്ത പോരാട്ടത്തിന്റെ ഭാഗമായി എംബസിയില്‍ നടന്ന പരിപാടിയില്‍, മഹമ്മൂദ് അല്‍ ഖത്താന്‍, ഈ ചിത്രങ്ങള്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജിന് സമ്മാനിച്ചു.

മേയ് മാസത്തില്‍, കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്, കുവൈറ്റ് ടവര്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക പ്രകാശിപ്പിച്ചിരുന്നു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ശക്തമായ പങ്കാളിത്തം വ്യക്തമാക്കി കുവൈറ്റ് പതാകയുടെയും ഇന്ത്യയുടെ പതാകയുടെയും ചിത്രം മെയ് 26 ബുധനാഴ്ച കുവൈറ്റ് ടവറിൽ പ്രകാശിപ്പിച്ചു.

ഈ ചിത്രങ്ങളാണ് അല്‍ ഖത്താന്‍ കാന്‍വാസില്‍ പകര്‍ത്തിയത്. നേരത്തെ മഹാത്മാഗാന്ധിയുടെ ചിത്രം വരച്ച് അല്‍ ഖത്താന്‍ എംബസിക്ക് നല്‍കിയിരുന്നു.

Advertisment