കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു, ഹുക്ക സര്‍വീസിന് അനുമതി വേണമെന്ന് കുവൈറ്റ് ഫെഡറേഷന്‍ ഓഫ് ശീഷ കഫേസ്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: റെസ്റ്റോറന്റുകളിലും കഫേകളിലും ഹുക്ക സര്‍വീസ് അനുവദിക്കുന്നത് സംബന്ധിച്ച് അധികൃതര്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കണമെന്ന് കുവൈറ്റ് ഫെഡറേഷന്‍ ഓഫ് ഹുക്ക കഫേസ് ആവശ്യപ്പെട്ടു. അയല്‍രാജ്യങ്ങളിലേത് പോലെ ഹുക്ക സര്‍വീസിന് അനുമതി നല്‍കണമെന്നാണ് ഫെഡറേഷന്റെ ആവശ്യം.

കൊവിഡ് മഹാമാരി മൂലം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം, 2020 മാര്‍ച്ച് മുതല്‍ ഹുക്ക സര്‍വീസ് ഉണ്ടായിരുന്ന കഫേകളും റെസ്റ്റോറന്റുകളും അടയ്‌ക്കേണ്ടി വന്നതായും, പിന്നീട് ശീഷ കഫേകള്‍ തുറക്കാന്‍ അനുമതി ലഭിച്ചില്ലെന്നും ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതായി ഫെഡറേഷന്‍ വ്യക്തമാക്കി.

Advertisment