ഭീഷണിയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തലും; കുവൈറ്റ് സ്വദേശിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, February 23, 2021

കുവൈറ്റ് സിറ്റി: ഫാഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു യുവതിയെ ഭീഷണിപ്പെടുത്തിയതിനും അവരുടെ മോശം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനും കുവൈറ്റില്‍ സ്വദേശിക്ക് കോടതി രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. വാട്‌സാപ്പ് മുഖേന ഇയാള്‍ യുവതിയെ പതിവായി ഭീഷണിപ്പെടുത്തിയിരുന്നു.

×