സ്ത്രീയെ ‘ബ്ലാക്ക്‌മെയില്‍’ ചെയ്തു; കുവൈറ്റില്‍ സ്വദേശിക്ക് നാലു വര്‍ഷത്തെ തടവുശിക്ഷ

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, May 4, 2021

കുവൈറ്റ് സിറ്റി: ബ്ലാക്ക്‌മെയിലിംഗ് കേസില്‍ കുവൈറ്റ് സ്വദേശിക്ക് നാലു വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി. ഒരു സ്ത്രീയെയാണ് ഇയാള്‍ ബ്ലാക്ക്‌മെയില്‍ ചെയ്തത്.

പരാതിക്കാരിയുടെ സാമൂഹിക മാധ്യമം ഹാക്ക് ചെയ്ത് ഇയാള്‍ ചിത്രങ്ങള്‍ കൈവശപ്പെടുത്തിയിരുന്നു. 20,000 കെ.ഡി തന്നില്ലെങ്കില്‍ ഇത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് ഇയാള്‍ സ്ത്രീയെ ഭീഷണിപ്പെടുത്തിയത്.

×