കുവൈറ്റില്‍ ഭാര്യ ഇല്ലാത്ത നേരം നോക്കി കാമുകിയ്‌ക്കൊപ്പം ഭര്‍ത്താവിന്റെ പ്രണയലീലകള്‍ ; അപ്രതീക്ഷിതമായി കയറി വന്ന ഭാര്യ ഭര്‍ത്താവിനെയും കാമുകിയെയും കിടപ്പറയില്‍ നിന്നു കയ്യോടെ പൊക്കി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, January 19, 2020

കുവൈറ്റ് : കുവൈറ്റില്‍ ഭാര്യ ഇല്ലാത്ത നേരം നോക്കി കാമുകിയ്‌ക്കൊപ്പം ഭര്‍ത്താവിന്റെ പ്രണയലീലകള്‍ . അപ്രതീക്ഷിതമായി ഫ്‌ളാറ്റിലേക്ക് കയറി വന്ന ഭാര്യ ഭര്‍ത്താവിനെയും കാമുകിയെയും കിടപ്പറയില്‍ നിന്നു കയ്യോടെ പൊക്കി .

മുബാറക് പ്രദേശത്താണ് സംഭവം . 27കാരനായ പ്രവാസി യുവാവും 30കാരിയായ അറബ് കാമുകിയുമാണ് പിടിയിലായത്. പ്രവാസി യുവാവിന്റെ സ്വദേശിയായ ഭാര്യയാണ് ഇരുവരെയും കയ്യോടെ പൊക്കിയത്.

കിടപ്പറയില്‍ ഭര്‍ത്താവിനൊപ്പം കാമുകിയെ കണ്ടയുടന്‍ സ്വദേശി വനിത പൊലീസില്‍ വിവരം അറിയിച്ചു. ഉടനടി സ്ഥലത്തെത്തിയ പൊലീസ് കമിതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും പ്രദേശത്തെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അവിഹിതബന്ധത്തിന് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

×