കുവൈറ്റിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 43 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, June 25, 2019

കുവൈറ്റ് : കുവൈറ്റിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ 43 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട് .

പ്രവാസികളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനയും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണത്തില്‍ 59 ശതമാനം വര്‍ധനയും രേഖപ്പെടുത്തിയതായി അല്‍ ഖബാസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

1999 മുതല്‍ നിലവിലുള്ള കാലം വരെ സ്വദേശി ജീവനക്കാരുടെ എണ്ണം 81000 ആയി വര്‍ധിച്ചു . പ്രതിവര്‍ഷം 4091 ജീവനക്കാരുടെ എണ്ണമാണ് വര്‍ധിക്കുന്നത്.

പ്രവാസി ജീവനക്കാരുടെ എണ്ണം 18000 ആയും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരുടെ എണ്ണം 20 വര്‍ഷത്തിനുള്ളില്‍ 1678 ആയും വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു .

 

×