കൊച്ചി : കുവൈറ്റിൽ നിന്നും ചികിത്സയ്ക്കായി നാട്ടിലെത്തിയ 39കാരിയായ മലയാളി നഴ്‌സ് നിര്യാതയായി . പത്തനംതിട്ട കൂടൽ നെടുമൺകാവ് താവളത്തിൽ കിഴക്കേതിൽ ബിജു ഡാനിയേലിൻറെ ഭാര്യ ആശാ മാത്യു (39)ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
/sathyam/media/post_attachments/ykmSCK60vKBPyrzeqjg3.jpg)
സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് കൂടൽ സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഇബ്ൻ സിന, അൽ നഫീസി ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിൽ സ്റ്റാഫ് നേഴ്സ് ആയിരുന്നു.
മക്കൾ : ജോഹാൻ, റബേക്ക