Advertisment

കുവൈറ്റിലെ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് ആരോഗ്യമന്ത്രാലയം; മരണനിരക്ക് കുറയ്ക്കാന്‍ മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ മൂലം സാധിച്ചതായി അണ്ടര്‍സെക്രട്ടറി; വൈറസ് വകഭേദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയം ശ്രമിക്കുന്നതെന്നും, കഴിഞ്ഞ ദിവസം 43,000 പേര്‍ക്ക് വാക്‌സിന്‍ നല്‍കയിതായും മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഡോ. മുസ്തഫ റെഡ പറഞ്ഞു.

കൊവിഡ് മഹാമാരിയെ നേരിടാന്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. തുടക്കം മുതല്‍ ആരോഗ്യമന്ത്രാലയം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മൂലം മരണനിരക്ക് 1 ശതമാനത്തില്‍ താഴെയാക്കാനും വൈറസ് വകഭേദങ്ങളെ നേരിടാനും സാധിച്ചതായി അദ്ദേഹം പറഞ്ഞു.

publive-image

കഴിഞ്ഞ ദിവസങ്ങളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം വര്‍ധിച്ചതായി പബ്ലിക് ഹെല്‍ത്ത് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ബുത്തൈന അല്‍ മുദാഫ് പറഞ്ഞു.

പുതിയ വൈറസ് വകഭേദങ്ങളെക്കുറിച്ച് മന്ത്രാലയം പഠിക്കുന്നുണ്ടെന്നും, ഡെല്‍റ്റ, ആല്‍ഫ വകഭേദങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ എല്ലാവരും പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്നും, ആര്‍ജിത പ്രതിരോധശേഷിയെന്ന ലക്ഷ്യം കൈവരിക്കാന്‍ വാക്‌സിന്‍ എടുക്കണമെന്നും അവര്‍ പറഞ്ഞു.

Advertisment