ഡോ: ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ മാതാവ് അന്തരിച്ച കെ.വി അന്ന ടീച്ചറുടെ സംസ്കാരം ബുധനാഴ്ച

author-image
ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം
Updated On
New Update

publive-image

കുന്നംകുളം : മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്തയും കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ മാധ്യമ വിഭാഗം പ്രസിഡണ്ടുമായ ഡോ: ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ മാതാവ് കണിയാംമ്പാൽ നെഹ്റു നഗർ പുലിക്കോട്ടിൽ പരേതനായ പാവുവിന്റെ സഹധർമ്മിണി കെ.വി അന്ന ടീച്ചർ (83) നിര്യാതയായി.

Advertisment

എം.ജി.ഡി ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപികയാണ്. മക്കൾ: ഡോ: ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, സുമ കുഞ്ഞുകുഞ്ഞൻ, പി.പി വർഗ്ഗീസ്, പി.പി സുധീർ ( അദ്ധ്യാപകൻ പെങ്ങാമുക്ക് ഹൈസ്ക്കൂൾ) ഷീബ സ്റ്റീഫൻ ( അധ്യാപിക എസ്.ബി.എസ് തണ്ണീർകോട്) മരുമക്കൾ കുഞ്ഞുകുഞ്ഞൻ, ഹൈഡി വർഗ്ഗീസ് , ഹെല്നി സുധീർ, ഫാ: സ്റ്റീഫൻ ജോർജ് (വികാരി ആർത്താറ്റ് സെന്റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രൽ).

സംസ്കാരശുശ്രൂഷകൾ ബുധനാഴ്ച (6-11-2019) രാവിലെ 10 മണിക്ക് സ്വഭാവനത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടേയും അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരുടെയും കാർമ്മികത്വത്തിൽ ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. മൃതദേഹം നെഹ്റു നഗറിലുള്ള വസതിയിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിനുവേണ്ടി അഭിവന്ദ്യ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപോലീത്ത, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, വൈദീക സംഘത്തിന് വേണ്ടി ഫാ.പി. സി വർഗീസ്, ഓർത്തോഡോക്സ് ടി.വി.ക്കുവേണ്ടി ഫാ. ജോൺസൺ പുഞ്ചക്കോണം എന്നിവർ അനുശോചനം അറിയിച്ചു.

us news
Advertisment