കേരള വുമൻസ് കള്‍ച്ചറല്‍ സെന്റര്‍ (കെഡബ്ല്യുസിസി) വെബിനാര്‍ സംഘടിപ്പിക്കുന്നു

New Update

publive-image

ദോഹ:എഴുപത്തിരണ്ടാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 'unsung heroines' എന്ന പേരില്‍ ഇന്ത്യയിലെ അറിയപ്പെടാതെ പോയ വനിതാ പ്രതിഭ കളെക്കുറിച്ചുള്ള അനുസ്മരണ പ്രഭാഷണങ്ങളാണ് വെബിനാറില്‍ ഉണ്ടാവുക.

Advertisment

ഇന്ത്യയിലെ പ്രശസ്തരായ വനിതാ നേതാക്കള്‍, കെ എം സി സിയുടെ വിവിധ രാജ്യങ്ങളിലെ വനിതാ ഭാരവാഹികള്‍ എന്നിവര്‍ വെബിനാറി ല്‍ പങ്കെടുക്കും.

ചരിത്രത്തിന്റെ താളുകളില്‍ പെടാതെ പോയ കൊണ്ടാടപ്പെടാത്ത നായികമാര്‍, ചരിത്രം തിരുത്തിക്കുറിച്ച വീരാംഗനമാര്‍, ത്യാഗത്തിന്റെ ബലി പീഠങ്ങളില്‍ ഇന്ത്യക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചിട്ടും തിരിച്ചറിയപ്പെടാതെ പോയവര്‍, ഇന്ത്യന്‍ ഭരണഘടനാ രൂപീകരണത്തില്‍ ഭാഗഭാക്കായവര്‍, ശാസ്ത്ര സാങ്കേതിക സാംസ്കാരിക കലാ സാഹിത്യ രാഷ്ട്രീയ മേഖലകളില്‍ ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയവര്‍, ഇവരൊക്കെ ചേര്‍ന്നാണ് നമ്മളിന്നീ കാണുന്ന ഇന്ത്യയെ ഇന്ത്യയാക്കി മാറ്റിയത്.

പുതിയ തലമുറ അവരുടെ ത്രസിപ്പിക്കുന്ന ജീവിത കഥകള്‍ അറിയേണ്ടതുണ്ട്. ഇപ്രകാരം തമസ്കൃതരായവരുടെയും തിരസ്കൃതരായവരുടെയും ത്യാഗനിര്‍ഭരമായ സമര്‍പ്പണത്തിന്റെ ധീരോദാത്തമായ ജീവിതങ്ങളിലേക്ക് ഒരു ചെറിയ എത്തിനോട്ടം എന്ന നിലയിലാണ് ഈ വെബിനാര്‍ സംഘടിപ്പിക്കുന്നത്.

അവരില്‍ ചില ഭാഗ്യശാലികളെ മാത്രം ചരിത്രം അടയാളപ്പെടുത്തി. അടയാളപ്പെടുത്തപ്പെടാതെ പോയവരാണ് അധികവും. അവരെ ഓര്‍മ്മിച്ചെടുക്കാനും പുതിയ തലമുറയ്ക്ക് അവരെ പരിചയപ്പെടുത്താനുമാണ് കെഡബ്ല്യുസിസി ശ്രമിക്കുന്നത് എന്ന് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

വെബിനാറില്‍ ഓവര്‍സീസ്‌ കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി ഡോക്ടര്‍ ആരതി കൃഷ്ണ, മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് അംഗം ഫാത്തിമാ മുസഫര്‍, കേരള സംസ്ഥാന വനിതാ ലീഗ് അധ്യക്ഷ അഡ്വ. നൂര്ബിന റഷീദ്, എം എസ എഫ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് അഡ്വ. ഫാത്തിമാ തഹ്ലിയ, കേരള സംസ്ഥാന ഹരിത ഭാരവാഹികളായ മുഫീദ തെസ്നി, അനഘാ നായര്‍ എന്നിവരും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ വനിതാ കെ എം സി സി നേതാക്കളും പങ്കെടുക്കും.

Topic: Unsung heroines
Time: Jan 26, 2021 06:00 PM Qatar

Join Zoom Meeting
https://us02web.zoom.us/j/85459678670?pwd=WXNxdGFpZ3Y5SzAwU0J5ZWpvb0FRQT09

Meeting ID: 854 5967 8670
Passcode: 227751

Meeting ID: 854 5967 8670
Passcode: 227751

qatar news
Advertisment