ഇസ്രായേല്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള കമാന്‍ഡര്‍  കൊല്ലപ്പെട്ടു

ടെല്‍ അവീവ് ആക്രമണം ശക്തമാക്കുന്നതിനിടെ ഇസ്രായേല്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള കമാന്‍ഡര്‍ അബു അലി റിദ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം.

New Update
abu ali ridha

ടെല്‍ അവീവ് ആക്രമണം ശക്തമാക്കുന്നതിനിടെ ഇസ്രായേല്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള കമാന്‍ഡര്‍ അബു അലി റിദ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം.

Advertisment

ആരായിരുന്നു അബു അലി റിദ?

ഇസ്രായേല്‍ സൈന്യത്തിന്റെ അഭിപ്രായത്തില്‍ ഇസ്രായേല്‍ സൈന്യത്തിന് നേരെ റോക്കറ്റ്,  മിസൈല്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്ത സൂത്രധാരനായിരുന്നു അബു അലി റിദ. തെക്കന്‍ ലെബനനിലെ ബരാചിത്ത് മേഖലയില്‍ ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് അബു അലി റിദയായിരുന്നു.

ഗാസയിലെ ഇസ്ലാമിക് ജിഹാദിന്റെ മിലിട്ടറി ഇന്റലിജന്‍സ് യൂണിറ്റിലെ അംഗമായിരുന്ന അഹമ്മദ് അല്‍-ദാലുവിനെയും വധിച്ചതായി ഐഡിഎഫ് കൂട്ടിച്ചേര്‍ത്തു. അഹമ്മദ് അല്‍-ദാലു ഒക്ടോബര്‍ 7 ന് ഇസ്രായേല്‍ കമ്മ്യൂണിറ്റിയായ ക്ഫാര്‍ ആസയില്‍ നടന്ന കൂട്ടക്കൊലയില്‍ പങ്കെടുത്തു. മറ്റൊരു ഭീകരനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

13 മാസം തികയുന്ന ഈ യുദ്ധത്തില്‍ ഇസ്രായേല്‍ പൗരന്മാര്‍ക്കെതിരായ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തതിന്റെ ഉത്തരവാദിത്തം അല്‍-ദാലുവിനായിരുന്നു.

തെക്കന്‍ ലെബനനിലെ ജുവയ്യയില്‍ ഹിസ്ബുള്ളയുടെ നാസര്‍ യൂണിറ്റിലെ ഒരു കമാന്‍ഡറെ വധിച്ചതായി ഞായറാഴ്ച ഇസ്രായേല്‍ അവകാശപ്പെട്ടു. യൂണിറ്റിന്റെ മിസൈല്‍ ആന്‍ഡ് റോക്കറ്റ് അറേയുടെ തലവനായ ജാഫര്‍ ഖാദര്‍ ഫൗര്‍ ഗോലാന്‍ ലക്ഷ്യമാക്കി ഒന്നിലധികം റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയതിന് ഉത്തരവാദിയായിരുന്നു. കിബ്ബത്ത്‌സ് ഒര്‍ട്ടാലിലും മെറ്റൂലയിലും സിവിലിയന്‍മാരെയും മജ്ദല്‍ ഷംസില്‍ 12 കുട്ടികളെയും കൊലപ്പെടുത്തിയ സമരത്തിന് പിന്നില്‍ ഇയാളാണെന്ന് റിപ്പോര്‍ട്ടുണ്ട്.

Advertisment