അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ വിലക്കുണ്ടെന്ന അവകാശവാദങ്ങള്‍ തള്ളി താലിബാന്‍. സ്ത്രീകള്‍ പരസ്പരം സംസാരിക്കുന്നതിന് വിലക്കുണ്ടെന്ന സമീപകാല റിപ്പോര്‍ട്ടുകള്‍ താലിബാന്‍ സര്‍ക്കാര്‍ നിഷേധിച്ചു.
റിപ്പോര്‍ട്ടുകള്‍ 'ബുദ്ധിരഹിതവും' 'യുക്തിരഹിതവുമാണ്', സദ്ഗുണ പ്രചാരണത്തിനും വൈസ് പ്രിവന്‍ഷന്‍ (പിവിപിവി) മന്ത്രാലയത്തിന്റെ വക്താവ് സൈഫുല്‍ ഇസ്ലാം ഖൈബര്‍ വോയ്സ് റെക്കോര്‍ഡിംഗില്‍ പറഞ്ഞു,
'ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോട് സംസാരിക്കാന്‍ കഴിയും. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ പരസ്പരം ഇടപഴകേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് അവരുടെ ആവശ്യങ്ങളുണ്ട്,' ഖൈബര്‍ പറഞ്ഞു.
എന്നാലും ഇസ്ലാമിക നിയമപ്രകാരം ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. പ്രാര്‍ത്ഥനയ്ക്കിടെ ശബ്ദം ഉയര്‍ത്തുന്നതിനുപകരം കൈകൊണ്ട് ആംഗ്യങ്ങള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍തി. പിവിപിവി മേധാവി മുഹമ്മദ് ഖാലിദ് ഹനഫി ഒരു ഓഡിയോ റെക്കോര്‍ഡിംഗ് വഴിയാണ് ഇതറിയിച്ചത്.
സ്ത്രീകളുടെ ശബ്ദങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതിന് താലിബാന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുസ്ഥലത്ത് സ്ത്രീകള്‍ ഉറക്കെ പാടുന്നതിനും കവിതകള്‍ ചൊല്ലുന്നതിനും വിലക്കുണ്ട്.