Advertisment

ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ കൗണ്‍സില്‍ സമ്മേളനം ബാംഗ്ലൂരില്‍ നടന്നു

ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ കൗണ്‍സില്‍ സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ ബാംഗ്ലൂരില്‍  നടന്നു

New Update
123

ബാംഗ്ലൂര്‍: ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ കൗണ്‍സില്‍ സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ ബാംഗ്ലൂരില്‍  നടന്നു. ഈ സമ്മേളനം ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് ഒട്ടേറെ നല്ല പാഠങ്ങള്‍ നല്‍കുന്നതായിരുന്നു.  വിവിധ ചിന്താധാരകളും സംഘടനകളും പ്രസ്ഥാനങ്ങളുമായി വേര്‍തിരിക്കപ്പെട്ട് പോയ ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് അവരുടെ പൊതു കാര്യങ്ങള്‍ക്കായി ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ കൂടിയിരുന്ന് ആലോചനകളും ചര്‍ച്ചകളും നടത്തി ക്രിയാത്മകമായ തീരുമാങ്ങളെടുത്ത് നടപ്പിലാക്കാനാവുമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ഈ മഹാസമ്മേളനം. അതിനുള്ള ഒരു പൊതുവേദിയാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. 

Advertisment


പ്രമുഖ ഹനഫീ പണ്ഡിതനും പേഴ്‌സണല്‍ ലോ ബോര്‍ഡ് പ്രസിഡന്റുമായ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനിയെ അഹ് ലെ ഹദീസ് പ്രസിഡന്റ് മൗലാനാ അസ്ഗര്‍ അലി ഇമാം മഹ്ദി അസ്സലഫി അഭിസംബോധന ചെയ്തത് ഫഖീഹെ അസ്ര്‍ ( ഈ കാലഘട്ടത്തിന്റെ മഹാ പണ്ഡിതന്‍ ) എന്നായിരുന്നു. ഓരോ പണ്ഡിതനെയും കുറിച്ച് വേറെ ഒരു പണ്ഡിതന്‍  പറയുന്നത് ഹസ്‌റത്ത് മൗലാനാ സാഹിബ് ( ബ്ഹുമാന്യ പണ്ഡിതന്‍ ) എന്ന് വിശേഷിപ്പിച്ച് കൊണ്ടായിരുന്നു. 

അവര്‍ ഒന്നിച്ചിരുന്നു ചര്‍ച്ചകള്‍ നടത്തുകയും പരസ്പ്പരം സലാം പറഞ്ഞ് ഹസ്തദാനം നടത്തി ആശ്ശേഷിക്കുകയും ചെയ്തു. ഒന്നിച്ച് നമസ്‌കരിക്കുകയുംഭക്ഷണം കഴിക്കുകയും ഒരു മുറിയില്‍ ഉറങ്ങുകയും ചെയ്തു. ഈയടുത്ത് പാണക്കാട് സാദിഖ് അലി തങ്ങള്‍ കോഴിക്കോട്ടെ ഒരു പരിപാടിയില്‍ പറഞ്ഞതോര്‍ത്തു പോയി '  നമ്മള്‍ ഒന്നാവേണ്ട , ഒന്നാവാനും കഴിയില്ല, ഒന്നിച്ചിരുന്നാല്‍ മതി' എന്നായിരുന്നു. 
 
1973 ല്‍ ഹൈദരാബാദില്‍ വെച്ച് ഖാരി ത്വയ്യിബ് ഖാസിമി, മൗലാനാമിന്നത്തുല്ലാഹ് റഹ്‌മാനി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് ആരംഭിച്ചത്. പിന്നീട് മൗലാനാ മുജാഹിദുല്‍ ഇസ്ലാം ഖാസിമി നേതൃത്വമേറ്റെടുത്തു.

 മൗലാനാ അബുല്‍ ഹസന്‍ നദ് വിയായിരുന്നു ദീര്‍ഘകാലം ബോര്‍ഡിനെ നയിച്ചിരുന്നത്. പിന്നീട് മൗലാനാ റാബി നദ് വി സാഹിബ്  ആയിരുന്നു പ്രസിഡന്റ്. ഇപ്പോള്‍ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി ഹൈദരാബാദ്, മൗലാനാ ഫസ് ലുറഹിം മുജദ്ദിദി ജെയ്പൂര്‍ എന്നിവരാണ് പ്രസിഡന്റും സെക്രട്ടറിയും.


ഇന്ത്യന്‍ പൗരന്മാര്‍ക്ക് തങ്ങളുടെ മതാചാര പ്രകാരം ജീവിക്കുവാന്‍ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച അവകാശത്തിന്നെതിരരെ പലപ്പോഴും ഉയര്‍ന്നു വരുന്ന വെല്ലുവിളികളെ നിയമപരമായും ആശയപരമായും നേരിടാന്‍ ബോര്‍ഡ് നേതൃത്വം നല്‍കുന്നു.

 ഏക സിവില്‍ കോഡ്, പൗരത്വ നിയമം, വിവാഹ വിവാഹമോചന നിയമങ്ങള്‍, അനന്തരാവകാശം, മതസ്ഥാപനങ്ങളുടെയു വ്യക്തികളുടെയും സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ബോര്‍ഡ് സജീവമായി ഇടപെടുന്നുണ്ട്.

456

അതോടൊപ്പം സമുദായത്തിന്റെ ധാര്‍മ്മിക പുരോഗതിക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നു. സ്ത്രീകളുടെ പുരോഗതിക്കും സുരക്ഷക്കും വേണ്ടി പദ്ധതികളാവിഷ്‌കരിക്കുന്നു. ബഹുസ്വര സമൂഹത്തില്‍ സാമുദായിക സൗഹാര്‍ദ്ദം മെച്ചപ്പെടുത്താനാവശ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അതിന്നായി പൈഗാമെ ഇന്‍സാനിയത്ത് എന്ന ഒരു പദ്ധതി നടപ്പിലാക്കിവരുന്നുണ്ട്.

ബാംഗ്ലൂര്‍ സബീലു റഷാദ് അറബിക്കോളെജ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് ദാറുല്‍ ഉലൂം വഖ്ഫ് പ്രസിഡന്റ് മഹമൂദ് മദനി , അഹ് ലെ ഹദീസ് പ്രസിഡന്റ് അസ്ഗര്‍ അലി ഇമാം മഹ്ദി, ജമാഅത്തെ ഇസ്ലാമി അമീര്‍ സആത്തുല്ലാ ഹുസൈനി, പേഴ്‌സണല്‍ ലോ ബോര്‍ഡ് പ്രസിഡന്റ് മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി , മൗലാനാ ഫസ് ലു റഹിം മുജദ്ദിദി, ഫാത്വിമാ മുസഫര്‍ , ഉസ്മാ നിഹാദ്, തുടങ്ങിയ വനിതാ പ്രതിനിധികള്‍, ദാറുല്‍ ഉലൂം ദയൂബന്ദ്, നദ് വത്തുല്‍ ഉലമാ ലക്നോ തുടങ്ങിയ സ്ഥാപനങ്ങളിലെ പണ്ഡിതന്മാര്‍, ശീആ ബോറാ വിഭാഗത്തിന്റെ പ്രതിനിധികള്‍ , സംഘടനാ നേതാക്കള്‍ തുടങ്ങിയവരും  പങ്കെടുത്തു. 

സുന്നി, ശിയ, ഹനഫി, സലഫി, ദയൂബന്ദി, ബറേല്‍വി വ്യത്യാസങ്ങളൊന്നും വ്യക്തിനിയമ ബോര്‍ഡിന്റെ ബാനറില്‍ ഒന്നിച്ച് പ്രവത്തിക്കുന്നതിന് തടസ്സമായില്ല. മുമ്പ് മക്കയിലും ലണ്ടനിലും മൊറോക്കോയിലും മലേഷ്യയിലും ഈജിപ്തിലും ബഹ്‌റൈനിലും നടന്ന ചില ആഗോള മുസ്ലിം പണ്ഡിത സമ്മേളനങ്ങളില്‍ പങ്കെടുത്തപ്പോള്‍ അവിടെയെല്ലാം പ്രകടമായതും ഈയൊരു വികാരം തന്നെയായിരുന്നു. 

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോവുന്ന വഖഫ് നിയ ഭേദഗതിക്കെതിരെ ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയില്‍ ആയിരങ്ങള്‍ പങ്കെടുത്ത പൊതുസമ്മേളനത്തില്‍ മുസ്ലിം പണ്ഡിതന്‍മാര്‍ക്ക് പുറമെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു. 

ബാംഗ്ലൂരിലെ മലയാളി സുഹൃത്തുക്കള്‍ നടത്തുന്ന കെഎംസിസി സമ്മേളനത്തിലേക്ക് നൂറോളം വളണ്ടിയര്‍മാരെ കൊടുത്തു സഹായിച്ചു. മുപ്പതിനായിരത്തോളം ബോട്ടില്‍ കുടിവെള്ളം വിതരണം ചെയ്തു.

Advertisment