കാനഡയില്‍ എച്ച് 5 പക്ഷിപ്പനി സ്ഥിരീകരിച്ചു, രോഗം ബാധിച്ചത് കൗമാരക്കാരന്

കാനഡയില്‍ എച്ച് 5 പക്ഷിപ്പനി സ്ഥിരീകരിച്ചു.  ഫ്രെസര്‍ ഹെല്‍ത്ത് മേഖലയില്‍ നിന്നുള്ളയാളാണ്  കൗമാരക്കാരനാണ് രോഗം ബാധിച്ചത്.

New Update
bird flue

കാനഡ: കാനഡയില്‍ എച്ച് 5 പക്ഷിപ്പനി സ്ഥിരീകരിച്ചു.  ഫ്രെസര്‍ ഹെല്‍ത്ത് മേഖലയില്‍ നിന്നുള്ളയാളാണ്  കൗമാരക്കാരനാണ് രോഗം ബാധിച്ചത്.

Advertisment

വെസ്റ്റേണ്‍ പ്രൊവിന്‍സിന്റെ വെബ്സൈറ്റില്‍ ആണ് കൗമാരക്കാരന്റെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന റിപ്പോര്‍ട്ട് വന്നത്. രോഗിയുമായി ബന്ധപ്പെട്ടിരുന്നവരെ തിരിച്ചറിയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

മനുഷ്യരിലേക്ക് പകരാനും രോഗമുണ്ടാക്കാനും ശേഷിയുള്ളവയാണ് H5N1, H7N9, H7N7, H9N2 തുടങ്ങിയ എവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസുകള്‍. 2003 മുതല്‍ അഞ്ച് രാജ്യങ്ങളിലെ മനുഷ്യരില്‍  903 H5N1 കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇന്‍ഫ്‌ലുവന്‍സ, കൊവിഡ്-19 എന്നിവയ്ക്ക് സമാനമാണ് ഒ5ച1 ന്റെ പല ലക്ഷണങ്ങളും വിദഗ്ധര്‍ പറയുന്നു.

Advertisment